അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും: മന്ത്രി വി ശിവന്‍കുട്ടി
ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്ക്കുന്നതില് ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കുമെന്ന് മന്ത്രി വാക്ക് നല്‍കിയിട്ടുണ്ട്. അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിഷയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നിട്ടുണ്ട്