കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊച്ചി:മുസ്ലീം ലീഗ് നേതാവും മുന്‍ എംഎഎല്‍എയുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.പ്ലസ് ടു കോഴ കേസില്‍ മറ്റു നടപടികളുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
പ്ലസ് ടു കോഴ കേസില്‍ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്