കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക്: സ്പോട്ട് രജിസ്ട്രേഷന് മെയ് 11 ന്
കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജ ഉപയോഗം പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിനുള്ള പി എം കുസും പദ്ധതി കേരളത്തില്‍ തുടങ്ങി . പദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസ്സും സ്പോട്ട് രജിസ്ട്രേഷനും മെയ് 11 ബുധനാഴ്ച 12 മണിക്ക് പയ്യന്നൂര്‍ കൃഷി ഭവനില്‍ നടക്കും. പരിപാടിയില്‍ അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ് പങ്കെടുക്കും.
പദ്ധതി പ്രകാരം കാര്‍ഷിക വൈദ്യതി കണക്ഷന് ഉള്ള കര്‍ഷകരുടെ രണ്ട് എച്ച്പി മുതല്‍ 7.5 എച്ച്പി വരെ ഉള്ള പമ്പുകള്‍ ശൃംഖല ബന്ധിത സൗരോര്‍ജ്ജ നിലയം ആക്കി മാറ്റുന്നതിന് 60 ശതമാനം കേന്ദ്ര-സംസ്ഥാന സബ്സിഡി നല്‍കും . 40 ശതമാനം തുക ഉപഭോക്താക്കള്‍ അടയ്ക്കുന്ന മുറയ്ക്ക് സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു തരുന്നതാണ് . സൗരോര്‍ജ്ജ പാനലുകള്‍ക്ക് 25 വര്‍ഷം വാറണ്ടിയും മറ്റു ഉപകരണങ്ങള്‍ക്ക് അഞ്ച് വര്‍ഷം വാറണ്ടിയും നല്‍കും. ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം സൗരോര്‍ജ്ജത്തില്‍ നിന്നും അധിക വരുമാനം നേടുവാനും സാധിക്കും. പദ്ധതി നടപ്പാക്കുന്നതിലൂടെ വൈദ്യുതി മിച്ചം പിടിക്കുവാനും കാര്‍ബണ്‍ ഉദ്യമനം തടയുവാനും കഴിയും . രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യം ഉളളവര്‍ ആധാര്‍ കാര്‍ഡ് , ഇലക്ട്രിസിറ്റി ബില്ല്, ഭൂനികുതി അടച്ച രസീത് എന്നിവയുടെ പകര്‍പ്പും രജിസ്ട്രേഷന് തുകയായ 500/ രൂപയും ഉള്‍പ്പടെ കൊണ്ടുവരണം. ഫോണ്‍ : 0497 2700051, 9188119413.