പത്രവിതരണക്കാര്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു

കൊല്ലം: പത്രവിതരണക്കാര്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു . തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്.

അഞ്ച് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡര്‍ തകര്‍ത്തു പാഞ്ഞുവരുന്ന ലോറി കണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നവര്‍ ഓടി രക്ഷപെട്ടു.

 ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളുടെ ശ്രമം വിഫലമായി. ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.