കേരള, മംഗള, രാജധാനി എക്സ്പ്രസുകളുടെ സമയം മാറുന്നു
ന്യൂഡൽഹി:കേരള, മംഗള, രാജധാനി എക്സ്പ്രസുകളുടെ സമയം മാറുന്നു. ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീന്‍- എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയ സമയം തിങ്കളാഴ്ച നിലവില്‍ വരും. ഇക്കാര്യം റെയില്‍വേ നേരത്തേതന്നെ അറിയിച്ചിരുന്നു. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബര്‍ 29 മുതല്‍ മാറുമെന്നാണു പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
രാവിലെ 11.25-ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന രാജധാനി 29 മുതല്‍ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാം ദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവില്‍ മൂന്നാം ദിവസം പുലര്‍ച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകും.
രാജധാനി എക്സ്പ്രസ് നിസാമുദ്ദീന്‍ വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്റോഡ്-രാത്രി 9.55, പന്‍വേല്‍-11.05, രത്നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാര്‍വാര്‍-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്ഷന്-12, കാസര്‍കോട്-12.49, കണ്ണൂര്‍-1.57, കോഴിക്കോട്-3.17, ഷൊര്‍ണ്ണൂര്‍-5.00, തൃശൂര്‍-5.53, എറണാകുളം ജങ്ഷന്-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.
മംഗള എക്സ്പ്രസ് നാളെ മുതല്‍ രാവിലെ 5.40-ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകള്‍: രണ്ടാം ദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസര്‍കോട്-11.28, പയ്യന്നൂര്‍-12.03, കണ്ണൂര്‍-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂര്‍-2.38, പട്ടാമ്ബി-3.09, ഷൊര്‍ണ്ണൂര്‍-3.50, തൃശൂര്‍-5.08, ആലുവ-6.08, എറണാകുളം-7.30.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകള്‍ പഴയതു പോലെ തുടരും.
കേരള എക്സ്പ്രസ് രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാം ദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്ബത്തൂര്‍, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂര്‍-3.32, ആലുവ-4.30, എറണാകുളം ടൗണ്‍-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂര്‍-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വര്‍ക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെന്‍ട്രല്‍-10.10.