കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പിക് അപ്പ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു

പുനലൂര്‍: ഉറുകുന്നില്‍ കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പിക് അപ്പ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (13), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്റെ മകള്‍ കെസിയ (17) എന്നിവരാണ് മരിച്ചത്.

ശ്രുതിയുടെ സഹോദരി ശാലിനിയെ (17) ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയില്‍ ഉറുകുന്ന് മുസ്‌ല്യാര്‍ പാടത്തിന്റെ സമീപമായിരുന്നു അപകടം. അയല്‍വാസികളായ മൂവരും കടയില്‍ പോയി മടങ്ങു​േമ്ബാള്‍ എതിരെ അമിതവേഗത്തില്‍ എത്തിയ പിക് അപ്പ് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു