ബെന്നി ബഹനാൻ എം പി ക്ക് കോവിഡ് .
കൊച്ചി: ചാലക്കുടി എം.പി ബെന്നി ബഹനാന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം രോഗ ലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.