ദ്രൗപതി മുര്‍മു രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു
ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരമര്‍പ്പിച്ചു.
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിശിഷ്ടാതിഥികള്‍ പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യമെത്തിയത്.
രാവിലെ 10.14 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപതി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും.