ഏരുവേശി പഞ്ചായത്തിൽ മുഴുവൻ വോട്ടർമാർക്കും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ് ലഭിച്ചതയി കോൺഗ്രസ് നേതാക്കൾ
ഏരുവേശി പഞ്ചായത്തിൽ മുഴുവൻ വോട്ടർമാർക്കും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ് ലഭിച്ചതയി കോൺഗ്രസ് നേതാക്കൾ ശ്രീകണ്ഠപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തിരഞ്ഞെടുപ്പിൽ സി.പി.എം അക്രമം അഴിച്ചു വിടാനുള്ള ശ്രമം മുന്നിൽ കണ്ടാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
കോൺഗ്രസിൻ്റ ശക്തികേന്ദ്രമാണെങ്കിലും പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ സി.പി. എം ബൂത്ത് പിടുത്തവും വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കലും കഴിഞ്ഞ കാലത്ത് വ്യാപകമായി നടന്നതിനെ തുടർന്നാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. പഞ്ചായത്തിലെ മുഴുവൻ വോട്ടർമാർക്കും സുരക്ഷ ഒരുക്കാനാണ് കോടതി ഉത്തരവിട്ടത്.
സ്ഥാനാർത്ഥികൾക്കും ബൂത്ത് ഏജൻ്റുമാർക്കും പല ഇടങ്ങളിലും സുരക്ഷ തേടി കോടതിയെ സമീപിക്കാറുണ്ടെങ്കിലും മുഴുവൻ വോട്ടർമാർക്കും സുരക്ഷ ആവശ്യപ്പെട്ടത് അപൂർവ്വമാണ്. നേരത്തെ ഏരുവേശികളളവോട്ട് കേസിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധ ആകർഷിച്ച സ്ഥലമാണ് ഇത്.2009 ൽ നടന്ന സംഭവത്തിൽ കോൺഗ്രസ് നേതാവായ ജോസഫ് കൊട്ടുകാപ്പള്ളി നൽകിയ പരാതിയിൽ നിരവധി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും വിചാരണ നേരിടുകയാണ്