ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം.സെൻസെക്സ് 210 പോയന്റ് നേട്ടത്തിൽ 46,309ലും നിഫ്റ്റി 65 പോയന്റ് ഉയർന്ന് 13,579ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 255 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല.
ഒഎൻജിസി, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഐടിസി, മാരുതി, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, നെസ് ലെ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. അതേസമയം, റിയാൽറ്റി സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനം, 0.7ശതമാനം എന്നിങ്ങനെ ഉയർന്നു.