മുണ്ടേരിയിൽ വോട്ടിങ്ങ് സമാധാനപരം

പിണറായിസർക്കാറിനെതിരെയുള്ള ശക്തമായ വിധയെഴുത്തായിരിക്കും ഇത്തവണ ഉണ്ടാവുക എന്നുംകേരളം യു.ഡി.എഫ് തൂത്തുവാരുമെ
ന്നും കൂടാളി ഡിവിഷൻ UDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മുഹമ്മദ് ഫൈസൽ .

മുണ്ടേരി പഞ്ചായത്തിലെ വിവിധ വർഡുകളിൽ ഉച്ചയോടു കൂടി അറുപത് ശതമാനത്തിന് മുകളിൽ പോളിങ്ങ് നടന്നു
രാവിലെ മുതൽ തന്നെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു മുണ്ടേരി പഞ്ചായത്തിലെ 6ആം വാർഡിൽ ഏച്ചർ ഈസ്റ്റ് എൽ.പി.സ്കൂളിൽ വോട്ടിങ്ങ് മിഷിൻ താഴെ വീണതിനെ തുടർന്ന് പോളിങ്ങ് അൽപസമയം തടസ്സപ്പെട്ടു കെ.കെ.രാഗേഷ് എം.പി.സ്കൂൾ സന്ദർശിച്ചു മിഷിൻ ശരിയാക്കി പിന്നിട് വോട്ടിങ്ങ് പുനരാരംഭിച്ചു
എല്ലാ ബൂത്തുകളിലും പോലീസിന്റെ ശക്തമായ സാന്നിധ്യവും ഉണ്ട്