അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്

അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയും പുരസ്കാരത്തിന് അര്‍ഹനായി.’ഗോള്‍ഡന്‍ കൈറ്റ് ‘ പുരസ്കാരവും ചിത്രത്തിന് തന്നെ ലഭിച്ചു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം.