ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട്; അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം
കോഴിക്കോട്: സംവിധായകന് ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. വ്യാജ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടും ഒമര്‍ പങ്കുവച്ചിട്ടുണ്ട്
ഒമറിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി അജ്ഞാതനായ വ്യക്തി യു.സി നമ്പറില്‍ നിന്നും വാട്ട്സാപ്പ് വഴിയാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് മെസേജുകള്‍ അയക്കുന്നത്.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഒമര്‍ വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്ടൈന്മെന്റ്സോ ഉത്തരവാദി ആയിരിക്കില്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.