നടി രാകുൽ പ്രീത് സിംഗിന് കോവിഡ്
നടി രാകുൽ പ്രീത് സിംഗിന് കോവിഡ് 19 സ്ഥീരികരിച്ചു. രാകുൽ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്
തനിക്ക് പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സമ്പർക്കവിലക്കിൽ പോയിരിക്കുകയാണെന്നും രാകുൽ വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ അഭ്യർഥിച്ചു.