പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
പത്ത്, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
സി.ബി.എസ്.ഇ ബോര്‍ഡിന്റേതടക്കമുള്ള സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം. ഇതിനകം 30 സിലബസുകള്‍ സി.ബി.എസ്.ഇ കുറച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരുകളും സിലബസില്‍ കുറവ് വരുത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം.
എത്ര കുറവ് വരുത്തണം എന്നത് സംബന്ധിച്ച തീരുമാനം സി.ബി.എസ്.ഇയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം. 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും വിവരം.