ബോബി ചെമ്മണ്ണൂരിന്റെ കൈയില്‍ നിന്ന് ഭൂമി വാങ്ങില്ലെന്ന് കുട്ടികൾ
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കൈയില്‍ നിന്ന് ഭൂമി വാങ്ങില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത രാജന്- അമ്പിളി ദമ്പതികളുടെ കുട്ടികൾ.നിയമവ്യവസ്ഥ വച്ച് വസന്തയുടെ പേരില്‍ അല്ല സ്ഥലമെന്നും, പിന്നെങ്ങനെയാണ് ബോബി ചെമ്മണ്ണൂര്‍ അത് വാങ്ങിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മകൻ രഞ്ജിത്ത് പറയുന്നു.
നിയമപരമായി സര്‍ക്കാര്‍ തരികയാണെങ്കില്‍ ഭൂമി വാങ്ങുമെന്ന് രഞ്ചിത്ത് വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും, എന്നാല്‍ നിയമപരമല്ലാതെ ഭൂമി വേണ്ട എന്നുമാണ് രഞ്ചിത്ത് വ്യക്തമാക്കുന്നത്.
കോളനിയിലെ സ്ഥലം വിൽക്കാനാവില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യാനേ വ്യവസ്ഥയുള്ളൂ. വ്യവസായി ബോബി ചെമ്മണ്ണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ചാണു വസ്തു കച്ചവടം ചെയ്തിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.