പ്രത്യേക വികസന നിധി; ജില്ലയില്‍ 84 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
എം എല്‍ എ മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ജില്ലയില്‍ 83,99,983 രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും 60,99,943 രൂപയുടെ വിവിധ പദ്ധതികള്‍ക്കും മന്ത്രി ഇ പി ജയരാജന്റെ വികസന നിധിയില്‍ നിന്നും 15 ലക്ഷം രൂപയുടെ റോഡ് വികസനത്തിനും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും എട്ട് ലക്ഷം രൂപയുടെ വിവിധ റോഡ് വികസന പദ്ധതികള്‍ക്കുമാണ് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ വിനിയോഗിച്ച് ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും ഗവ. ബ്രണ്ണന്‍ കോളേജിലെയും ഓഡിറ്റോറയത്തില്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ഗവ. ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം (2,38,410 രൂപ), പാലയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (2,35,390 രൂപ), പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (2,32,930 രൂപ), വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (2,36,600 രൂപ), ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗം (2,37,490 രൂപ), ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ -ഹൈസ്കൂള്‍ വിഭാഗം (2,42,363 രൂപ), മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (2,38,380 രൂപ), പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (2,38,380 രൂപ) എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും 23 ലക്ഷം വിനിയോഗിച്ച് പാനുണ്ട സബ് സെന്റര്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് മട്ടന്നൂര്‍ മണ്ഡലത്തിലെ കോവൂര്‍ കോക്കാല്‍ വയല്‍ വാരച്ചാല്‍ റോഡ് ടാറിംഗ് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം വിനിയോഗിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്പറേഷന് ഡിവിഷന് നമ്പര്‍ 14 ല്‍പ്പെട്ട കെ പി മുരളീധരന് കുമ്പായി വയല്‍ റോഡ് – കൊമ്പ്ര കനാല്‍ പാലം റോഡ് ടാറിംഗ്, ഇരുപതാം ഡിവിഷനിലെ മഞ്ഞവളപ്പില്‍ റോഡ് ടാറിംഗ്, മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കച്ചേരിപ്പറമ്പ് വെള്ളമൊലിപ്പ് ചാല് -മുണ്ടേരി വയല്‍ റോഡ് ടാറിംഗ് എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.