പക്ഷിപ്പനി;കേന്ദ്രസംഘം ആലപ്പുഴയിലെത്തി.
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ. രുചി ജെയിൻ, ഡോ. സൈലേഷ് പവാർ, ഡോ. അനിത് ജിൻഡാൽ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ കളക്ടറുമായി കൂടികാഴ്ച ആരംഭിച്ചു.