അധ്യാപകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് വിതരണം ചെയ്യും
തിരുവനന്തപുരം: ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് വിതരണം ചെയ്യും.
ഇതിനായുള്ള അനുമതി അതാത് സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കി. സ്കൂളിലെ ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് ഫെയ്സ് ഷീല്‍ഡ് വാങ്ങുവാനാണ് നിര്‍ദേശം.
ജനുവരിയില്‍ ക്ലാസും ഫെബ്രുവരിയില്‍ റിവിഷനും പൂര്‍ത്തിയാക്കി മാര്‍ച്ച് 17 മുതല്‍ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്.