കെ അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം:സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിരുന്നു.

നേരത്തെ നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലി തിരക്കുള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് അയ്യപ്പൻ മറുപടി നൽകിയിരുന്നു.

സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു.