ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതി പിടിയിൽ.
പാലക്കാട് നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെല്ലായി സ്വദേശിയായ 29 വയസുകാരനാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് നഗരസഭാ വളപ്പിൽ കടന്നു കയറിയ ഇയാൾ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത്. ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കണ്ടതിനെ തുടർന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാരും ഡിവൈഎഫ്ഐയും രംഗത്തെത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയാണ് പതാക അഴിച്ചു മാറ്റിയത്