ജോസ് കെ മാണിക്ക് ‘രണ്ടില’ നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനിൽ മൂന്ന് പേരിൽ രണ്ട് പേർ ജോസ് കെ മാണിക്ക് അനുകൂല നിലപാടെടുത്തപ്പോൾ ഒരാൾ എതിർത്തു
കേരളാ കോൺഗ്രസ് എമ്മിന്‍റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
ജോസഫ് – ജോസ് വിഭാഗങ്ങൾ നൽകിയ പരാതിയിൻമേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്.തീരുമാനത്തിനെതിരെ ഉടനടി അപ്പീൽ പോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു.എന്നാൽ കമ്മീഷനിൽത്തന്നെ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉടലെടുത്തു.