ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു
മസ്ക്കറ്റ്. ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വ്യാപിക്കുന്നതിനാൽ ഒമാന്‍ വീണ്ടും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടക്കുന്നു. റോഡ് മാര്‍ഗമുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കിയത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് പ്രവേശന വിലക്ക് നിലവില്‍ വരും. റേഡ് മാര്‍ഗം ഒമാനിലേക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ പറ്റില്ല. കോവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന് സമിതി അറിയിച്ചു.