കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അലവില്‍ മുതല്‍ നീര്‍ക്കടവ് വരെ യുള്ള ഭാഗങ്ങളില്‍ ജനുവരി 19 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എല്ലാ ഭാഗങ്ങളിലും ജനുവരി 19 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാച്ചേരി, പൂവത്തും തുറ, ക്രൗണ്‍, വെങ്കണ, ചെമ്പിലോട്, തലവില്‍, മുതുകുറ്റി, പുഞ്ചിരിമുക്ക്, മൗവഞ്ചേരി, മൗവഞ്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 19 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.  

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓഫീസ്, തൃക്കപാലം ഭാഗങ്ങളില്‍ ജനുവരി 19 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മുട്ടം ഫീഡര്‍ പരിധിയില്‍ ജനുവരി 19 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്മാര്‍ട്ട് ഹോം, പോപ്പുലര്‍, ചരപ്പുറം, തിലാന്നൂര്‍ ബസാര്‍, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, മാതൃഭൂമി, പെരിക്കാട്, ശിശുമന്ദിരം, പെരിങ്ങളായി എന്നീ ഭാഗങ്ങളില്‍  ജനുവരി 19 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും