സ്വപ്ന സുരേഷിന് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചെന്ന്കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ഐഎഎസ് ശ്രമിച്ചെന്ന് കസ്റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. 2018ല്‍ സ്വപ്ന വിദേശത്ത് ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നെന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴി.