തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാർ ഒപ്പിട്ടു. വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയ്ക്കുള്ള അനുമതിയാണ് അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നത്.

ഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്.

തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.വി സുബ്ബറായ്ഡുവും അദാനി എയർപോർട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.

മൂന്ന് മാസത്തിനകം വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്.