ഫെബ്രുവരിയില്‍ മന്ത്രിമാരുടെ അദാലത്ത്; ഇന്ന് മുതല്‍ അപേക്ഷകള്‍ നല്‍കാം
ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നു. ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ ഇ പി ജയരാജന്, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും.
ഫെബ്രുവരി ഒന്നിന് ഇരിട്ടി താലൂക്ക്, രണ്ടിന് കണ്ണൂര്‍, തലശ്ശേരി താലൂക്കുകള്‍, നാലിന് തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകള്‍ എന്നിവയുടെ അദാലത്തുകളാണ് നടക്കുക. അദാലത്തില്‍ പരിഗണിക്കേണ്ട പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും നിവേദനങ്ങളും അതത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് ജനുവരി 22 മുതല്‍ അദാലത്ത് നടക്കുന്ന ദിവസം വരെ നേരിട്ട് സമര്‍പ്പിക്കാം.