ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം.
റാഞ്ചി: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്.
ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ നില വഷളായികൊണ്ടിരിക്കുകയാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുളള ലാലുവിനെ ഉടന്‍ എയിംസിലേക്ക് മാറ്റും.