ഇന്ന് മുതല്‍ സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനം

തിരുവനന്തപുരം:സിപിഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി ഇന്ന് മുതൽ ഈ മാസം 31 വരെ നടത്തും. എൽഡിഎഫ് യോഗം ഈമാസം 27ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ ൽ ഡി എഫ് സംസ്ഥാന ജാഥ നടത്തും.ജാഥ സിപിഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിമാർ നയിക്കും. തെക്കൻ മേഖല,വടക്കൻ മേഖല ജാഥകളുടെ സമയക്രമം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും.

തുടർ ഭരണം ഉറപ്പാക്കാൻ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.