റിപ്പബ്ലിക് ദിനം: ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പോലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചു.
കര്‍ഷകര്‍ പലസ്ഥലങ്ങളിലും മാര്‍ച്ച് നടത്തിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അത് നടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്