സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപകുറഞ്ഞ് 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങൾ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്.