കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി
ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടിയാണ് സഹായമായി അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ 1100 കിലോമീറ്റർ റോഡ് വികസിപ്പിക്കും.
മുംബൈ- കന്യകുമാരി ഇടനാഴിക്ക് അനുമതി. മധുര- കൊല്ലം ഇടനാഴിക്ക് അനുമതി.
പൊതുമേഖലാ ബാങ്കുകൾക്ക് 20,000 കോടി രൂപ. കിട്ടാക്കടം അടക്കം പരിഹരിക്കാനാണ് ഈ തുക. രണ്ടു പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കും.
കർഷക ക്ഷേമത്തിനായി ആയി 75,060 കോടിയുടെ പദ്ധതി. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. താങ്ങുവിലക്കായി 2021 ഇൽ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും.ഗോതമ്പ് സംഭരണത്തിൻ്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് കൂടി. കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി.എപിഎംസികൾക്ക് കാർഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാകും.
ഗ്രാമീണ വികസനത്തിന് 40,000 കോടി രൂപ.
വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി. വാണിജ്യ വാഹനങ്ങളുടെ പരമാവധി ഉപയോഗകാലം 15 വർഷം.
സ്വകാര്യ വാഹനങ്ങളുടെ പരമാവധി ഉപയോഗ കാലം 20 വർഷം.
ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി ഉയർത്തി.നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയർത്തി. നിലവിൽ 49% ആണ്.
തന്ത്രപ്രധാനം അല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവൽക്കരിക്കും.
മൂന്നുവർഷത്തിനിടെ 7 ടെക്സ്റ്റൈൽ പാർക്ക് കൂടി.
2.87 ലക്ഷം കോടി ജൽ ജീവൻ മിഷന്.
ചെന്നൈ മെട്രോയ്ക്ക് 63,000 കോടി.