ബലാത്സംഗക്കേസിലെ പ്രതി നാലുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നു
ഭോപാൽ:ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ 40-കാരൻ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്തതിന് കഴിഞ്ഞവർഷം ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്
സംഭവത്തിൽ ബൗണ്ടി രാജകിനെ(36) സബൽഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്.
വ്യാഴാഴ്ച കാണാതായ പെൺകുട്ടിയെ ഗ്രാമത്തിനുസമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികാരത്തിന്റെ ഭാഗമായാണ് കുട്ടിയെ കൊന്നതെന്ന് കുടുംബം പറഞ്ഞു.
വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ റോഡ് ഉപരോധിച്ചു. നാട്ടുകാർ ഇയാളുടെ വീട് ആക്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയാണ്