ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.
2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്കുന്ന തൊഴില്ദായകര്, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോം ഫോര്‍ മെന്റലി ഡിഫറന്റ് ചില്‍ഡ്രന്‍ (എച്ച്.എം.ഡി.സി.) മാതൃകാ സ്ഥാപനമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്.