27ന് തീരദേശ ഹര്‍ത്താല്‍ ആഹ്വാനവുമായി മത്സ്യമേഖല സംരക്ഷണ സമിതി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അംഗീകാരം നൽകിയെന്ന ആരോപണത്തിൽ ഈ മാസം 27-ന് ഹർത്താൽ ആഹ്വാനം ചെയ്ത് മത്സ്യ മേഖല സംരക്ഷണ സമിതി.
അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട കരാറിൽ തെറ്റായ ഒന്നുമില്ലെന്നാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും വിശദീകരിച്ചു. ജലയാനങ്ങളും ട്രോളറുകളും നിർമ്മിക്കാനുള്ള കരാറാണ് ഒപ്പിട്ടതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.