മിഷന് ഇന്ദ്രധനുഷിന് 22 ന് തുടക്കം
പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാത്തവരോ ഭാഗികമായി എടുത്തവരോ ആയ ഗര്‍ഭിണികള്‍ക്കും രണ്ടുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിനായി നടത്തുന്ന തീവ്രയജ്ഞ പരിപാടി മിഷന് ഇന്ദ്രധനുഷിന് ഫെബ്രുവരി 22 തിങ്കളാഴ്ച തുടക്കമാകും. 15 ദിവസം നീണ്ടു നില്ക്കുന്ന യജ്ഞത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 22 ന് ആരംഭിക്കും.
എല്ലാ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലും പ്രത്യേക വാക്സിനേഷന് സെഷനുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
പരിപാടിയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ യോഗം ഓണ്‍ലൈനായി നടന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പ്രീത, ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ.ബി സന്തോഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു . ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള ശില്പശാലയും പരിപാടിയുടെ ഭാഗമായി നടന്നു.