കതിരൂര്‍ മനോജ് വധക്കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ 15 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്.
കേസില്‍ പ്രതിയായ സി.പി.ഐ.എം നേതാവ് പി. ജയരാജന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് യു.എ.പി.എ ചുമത്തുന്ന ആദ്യ കേസാണ് കതിരൂര്‍ മനോജ് വധക്കേസ്.
യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് നേരത്തെ പി. ജയരാജന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്. സി.ബി.ഐ ആണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്.എസ്.എസ് ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.