തീരദേശ സേന പദ്ധതി: അപേക്ഷിക്കാം
ജില്ലയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി അഞ്ച് അംഗങ്ങൾ വീതമുള്ള നാല് തീരദേശ സേനാ യൂണിറ്റുകൾ രൂപീകരിക്കുന്നു. പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്താനും മറ്റു സമയങ്ങളിൽ ജീവിതോപാധിയായി ഉപയോഗിക്കാനും ഇവർക്ക് തോണികളും എഞ്ചിനുകളും അനുബന്ധ ഉപകരണങ്ങളും നൽകും. സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരുമാകണം അപേക്ഷകർ. കടൽ സുരക്ഷാ പ്രവർത്തനത്തിൽ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം നേടിയ ഒരാളെങ്കിലും ഗ്രൂപ്പിൽ ഉണ്ടാകണം. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിനകം ക്ഷേമനിധി പാസ് ബുക്ക്, ഗോവയിൽ നിന്നുള്ള പരിശീലന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിന് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 670017 എന്ന വിലാസത്തിൽ ലഭ്യമാക്കണം.