കുടിവെള്ളം പരിശോധിക്കാം: ലാബുകളിൽ നിരക്ക് ഏകീകരിച്ചു
കണ്ണൂർ : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ജല അതോറിറ്റി ലാബുകളിൽ നിരക്ക് ഏകീകരിച്ചു. പാക്കേജിന് അനുസരിച്ചായിരിക്കും പരിശോധനാ ഫീസ്. ഉപജില്ലാ ലാബുകളിലുൾപ്പെടെ നിരക്ക് ഏകീകരിച്ചിരിക്കുകയാണ്. വീട്ടാവശ്യങ്ങൾക്ക് പുറമേ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ/എയ്ഡഡ് സ്കൂളുകൾക്കും ഗാർഹിക നിരക്കിൽ പരിശോധിക്കും. വ്യാപാരികൾക്ക് ലൈസൻസ് ആവശ്യത്തിന് 1590 രൂപ അടച്ചാൽ മതി. നിലവിൽ അത് 2790 രൂപയായിരുന്നു.കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ലഭിക്കുന്ന എൻ.എ.ബി.എൽ. സർട്ടിഫിക്കറ്റ് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലാബ്) ലഭിച്ചവയാണ് ഇവ. ഓൺലൈൻ വഴി ഫീസ് അടയ്ക്കാം. ഒരു ലിറ്റർ കാൻ, മിനറൽവാട്ടർ ബോട്ടിൽ എന്നിവയിൽ വെള്ളം എത്തിക്കണം. 100 മില്ലി അണുമുക്ത ബോട്ടിലിലും വെള്ളം കരുതണം. മൂന്നുദിവസത്തിനുള്ളിൽ ഫലം കിട്ടും.
പണം അടയ്ക്കാംജല അതോറിറ്റി സൈറ്റിലേക്ക് പോവുക. ഉപഭോക്താക്കളുടെ വിഭാഗത്തിൽ (കൺസ്യൂമർ കോർണർ) ക്ലിക്ക്. വാട്ടർ ക്വാളിറ്റി ടെസ്റ്റിങ് എന്ന ഒാപ്ക്ഷൻ. അപ്ലൈ നൗ. ആവശ്യമായ വിവരങ്ങൾ രജിസ്ട്രേഷൻ ഫോറത്തിൽ. കാറ്റഗറി വിഭാഗത്തിൽ വീട്ടാവശ്യത്തിന്, ലൈസൻസ് തിരഞ്ഞെടുക്കുക. സെലക്ട് ലബോറട്ടറിയിൽ ജില്ല, പാരമീറ്റേഴ്സ് കോളം, തുകയുടെ കോളം. പിന്നീട് പേയ്െമന്റ് ഒാപ്ഷനിൽ ക്ലിക്ക്, പേയ്മെന്റ് നടത്തുക.
കൗണ്ടറിൽ : കുടിവെള്ള സാമ്പിളുമായി എത്തുക. ആപ്ലിക്കേഷൻ ഐ.ഡി. ട്രാൻസാക്ഷൻ ഐ.ഡി. എന്നെഴുതിയ ഭാഗം സ്ക്രീൻ ഷോട്ടെടുത്ത് വെക്കുക. അത് കൗണ്ടറിൽ കാണിക്കണം. ട്രാൻസാക്ഷൻ വിജയിച്ചോ എന്ന് ഉറപ്പുവരുത്തണം.
റിസൽട്ട് കാണാം:അപ്ലൈ നൗ എന്നതിന്റെ സമീപം വ്യൂ റിസൽട്ട് കാണാം. അതിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഐ.ഡി. കൊടുക്കുക. റിസൽട്ട് കാണാം. പ്രിന്റ് എടുക്കാം.