കണ്ണപുരത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണപുരത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. .കണ്ണപുരം ഇടക്കേപ്പുറം സ്വദേശി വിഷ്ണുവിനോധ് (22) മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻഇടക്കേപ്പുറത്തെ വിഷ്ണുവിനോദ് അപകട സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.