ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം 19.5GB
ഒരു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2022ലെ കണക്കാണിത്. ഒരാള്‍ 6600 പാട്ടുകള്‍ കേള്‍ക്കുന്നതിന് തുല്യമാണിത്. ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്ക് പ്രതിമാസം 14 എക്സാബൈറ്റിലധികമായെന്നും (Exabytes) 3.2 ഇരട്ടി വര്‍ധനവാണുണ്ടായതെന്നും നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലാകമാനമുള്ള പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2018 ല്‍ 4.5 എക്സാബൈറ്റ്സ് ആയിരുന്നത് 2022 ആയപ്പോഴേക്കും 14.4 ആയി ഉയര്‍ന്നു.
അതേസമയം, രാജ്യത്തെ ഡാറ്റാ ഉപഭോഗത്തില്‍ നൂറ് ശതമാനത്തോളം പേരും 4ജി, 5ജി ഉപഭോക്താക്കളാണ്. 2024 ഓടുകൂടി ഇപ്പോഴുള്ളതിന്റെ ഇരട്ടി ഡാറ്റാ ഉപഭോഗം ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.