ഗതാഗതം നിരോധിച്ചു
പോത്താംകണ്ടം – പാടിയോട്ടുചാല്‍ റോഡില്‍ പോത്താംകണ്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി അപ്രോച്ച് റൊഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22ന് വൈകിട്ട് ആറ് മണി മുതല്‍ 25ന് രാവിലെ ആറ് മണി വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വെളിച്ചംതോട് പെരിങ്ങോം റോഡ് വഴി പോകേണ്ടതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.