ഓണ്‍ലൈന്‍ പെന്ഷന് അദാലത്ത്
കണ്ണൂര്‍ റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ മാര്‍ച്ച് 10ന് രാവിലെ 10 മുതല്‍ 11.30 വരെ ഗുണഭോക്താക്കള്‍ക്കായുള്ള ഓണ്‍ലൈന്‍ പെന്ഷന് അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, ഉടന്‍ വിരമിക്കുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/ പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
പി എഫ് അക്കൗണ്ട് നമ്പര്‍/ പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദമായ പരാതികള്‍ മാര്‍ച്ച് അഞ്ചിനകം കണ്ണൂര്‍ പി എഫ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ പരാതികളില്‍ അദാലത്ത് ദിവസം തന്നെ തീര്‍പ്പ് കല്പ്പിക്കാന് സാധിക്കും. ഫോണ്‍: 0497 2712388.