താല്‍ക്കാലിക നിയമനം.
കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി മുഖേന കോസ്മറ്റോളജി സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ബി എ എം എസ്, ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ കോസ്മറ്റോളജി എന്നിവയാണ് യോഗ്യത. ആയുര്‍വേദ കോസ്മറ്റോളജിയില്‍ പ്രവൃത്തി മുന്‍ഗണന. താല്പര്യമുളളവര് ഫെബ്രുവരി 28ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും സ്വ്യം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.