നിയുക്തി’ മെഗാ തൊഴിൽമേള നാളെ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് ‘നിയുക്തി’ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 വരെ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന മേള രാവിലെ 10-ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 60-ലേറെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഉദ്യോഗാർഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കും. 2015-ൽ ആരംഭിച്ച ‘നിയുക്തി’യിലൂടെ ഇതുവരെ 96,792 പേർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്.