ഇന്ന് ലോക ആരോഗ്യ ദിനം
ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവിൽ വന്നിട്ട് എഴുപത്തി അഞ്ച് വർഷം തികയുന്നു. ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. എല്ലാവർക്കും ആരോഗ്യകരമായ ജീവിതം എന്നതാണ് ഇത്തവണത്തെ പ്രമേയം.
വ്യക്തികളുടെ ആരോഗ്യത്തിന്റെ ഗുണനിലവാരം എന്നത് ജീവിതസാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ എബോള, സാർസ് വൈറസ് തുടങ്ങിയ ഗുരുതരമായ പകർച്ചവ്യാധികൾ പ്രതിസന്ധിയാകുന്നു. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. ആരോഗ്യരംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ച കാലത്താണ് മറ്റൊരു ആരോഗ്യദിനം കൂടി വന്നെത്തുന്നത്.