ഇരുചക്ര വാഹനങ്ങളില്‍ നാല് വയസിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: നാല് വയസിന് മുകളിൽ ഉള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഇക്കാര്യം കേന്ദ്ര മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 129ല്‍ വ്യക്തത വരുത്തിയിട്ട് ഉണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു.
നാല് വയസിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധിക സുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യ ഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ട് പോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികന് 4 വയസ്സിന് മുകളിൽ ആണെങ്കില്‍ അയാളെ ഒരു പൂര്‍ണ്ണ യാത്രികന് എന്ന നിലക്കാണ് നിയമപരമായി തന്നെ കണക്കാക്കുന്നത്.