ചെങ്കൽ ക്വാറികൾ 24 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
കാസര്‍ഗോഡ്: ചെങ്കല്‍ ക്വാറികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. 24 മുതല്‍ തൊഴിലാളികള്‍ പണിമുടക്കി സമരത്തില്‍ പങ്കെടുക്കുമെന്ന് ചെങ്കല്‍ ഉത്പാദക ഉമസ്ഥ സംഘം ഭാരവാഹികള്‍ അറിയിച്ചു.മാര്‍ച്ച് 31-ന് നിലവില്‍ വന്ന കേരള മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം ക്വാറികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പറയുന്നു.
പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠന്, വൈസ് പ്രസിഡന്റ് കെ.നാരായണന്, ജോസ് നടപ്പുറം, എം.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.