രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി
ചെന്നൈ:തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി നേതൃത്വം പരാതി നൽകിയത്.
കന്യാകുമാരിയിലെ മുളകുംമൂട് സെന്റ് ജോസഫ് മെട്രിക് സ്കുളിൽ രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി നേതാവ് വി ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു.