സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന് നടപടിയുമായി പൊലീസ്.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന് നടപടിയുമായി പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവര്‍ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സിനിമ സംഘടനകള്‍ പറഞ്ഞു
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് പോലീസ് തീരുമാനം. ഇതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ
നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റിലൂടെ അപേക്ഷ നല്കി നിശ്ചിത ഫീസ് അടച്ചാല്‍ സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷന് നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കും. വെരിഫിക്കേഷന് നടത്താന്‍ സന്നദ്ധത അറിയിച്ച് കൊച്ചി പൊലീസ് കമ്മീഷണര്‍ സിനിമാ സംഘടനകള്‍ കത്ത് നല്‍കിയിരുന്നു